THRISSUR

ഇരിങ്ങാലക്കുടയിൽ ലഭിച്ചത്   4274  നിവേദനങ്ങൾ

ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നടന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലം നവകേരള സദസിൽ 4274  നിവേദനങ്ങൾ ലഭിച്ചു. നിവേദനങ്ങൾ നൽകാനായി 25 കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. മുതിർന്ന പൗരന്മാർ, ഭിന്നശേഷി ക്കാർ , സ്ത്രീകൾ എന്നിവർക്കായി പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. നിവേദനകൾ തയ്യാറാക്കാനും നൽകാനെത്തുന്നവരെ സഹായിക്കുന്നതിനുമായി ഹെൽപ്പ് ഡെസ്കും പ്രവർത്തിച്ചു.

ഭിന്നശേഷി വിഭാഗത്തിൽ നിന്ന് 127 നിവേദനങ്ങളും  വയോജന വിഭാഗത്തിൽനിന്ന് 831 നിവേദനങ്ങളും സ്ത്രീകൾക്കായി പ്രത്യേകം സജ്ജമാക്കിയ കൗണ്ടറിൽ നിന്ന്  873 നിവേദനങ്ങളും   പൊതുവായി ഉള്ള കൗണ്ടറുകളിൽ നിന്ന്  2443 നിവേദനങ്ങളും   ലഭിച്ചു. ആകെ  4274 പരാതികൾ ആണ് ലഭിച്ചതെന്ന് മുകുന്ദപുരം താലൂക്ക് തഹസിൽദാർ കെ ശാന്തകുമാരി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close