THRISSUR

സ്മാർട്ട് അങ്കണവാടി കുരുന്നുകൾക്ക് തുറന്ന് നൽകി

പുന്നയൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്മാർട്ട് അങ്കണവാടി എൻ കെ അക്ബർ എംഎൽഎ കുരുന്നുകൾക്ക് തുറന്ന് നൽകി. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന 58ാം നമ്പർ അങ്കണവാടിക്കാണ് സ്വന്തമായൊരു കെട്ടിടം യാഥാർത്ഥ്യമായത്. എൻ കെ അക്ബർ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 27.5 ലക്ഷം രൂപ ചിലവഴിച്ചാണ് ശിതീകരിച്ച സ്മാർട്ട് അങ്കണവാടി നിർമ്മിച്ചത്.വാക്കയിൽ ഭാസ്കരന്റെ സ്മരണയ്ക്ക് ഭാര്യ പത്മാവതിയും മകൻ പ്രകാശനും നൽകിയ മൂന്നു സെന്റ് ഭൂമിയിലാണ് അങ്കണവാടി നിർമ്മിച്ചത്. പഞ്ചായത്തിലെ പത്താമത്തെ ശീതീകരിച്ച അങ്കണവാടിയാണിത്. കുരുന്നുകൾക്ക് പാട്ടും കഥകളും കണ്ട് ആസ്വദിക്കാൻ സ്മാർട്ട് ടിവി ഉൾപ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങളും അങ്കണവാടിയിൽ തയ്യാറാക്കുന്നുണ്ട്. തൃശ്ശൂർ നിർമ്മിതി കേന്ദ്രമാണ് നിർമ്മാണം നടത്തിയത്. 508 സ്ക്വയർഫീറ്റ് വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഹാൾ, അടുക്കള, ശിശു സൗഹൃദ ടോയലറ്റ്, സ്റ്റോർ റൂം, വരാന്ത എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ എസ് ശിഹാബ്, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം പി ഇഖ്ബാൽ മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷരായ കെ എ വിശ്വനാഥൻ മാസ്റ്റർ, എ കെ വിജയൻ, പഞ്ചായത്ത് അംഗങ്ങളായ എം കെ അറാഫത്ത്, സുഹറ ബക്കർ, രജനി ടീച്ചർ, സെലീന നാസർ, എ സി ബാലകൃഷ്ണൻ, റസീന ഉസ്മാൻ, ഷൈബ ദിനേശൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close