THRISSUR

ഇരിങ്ങാലക്കുടയില്‍ ഗുണഭോക്തൃസംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട നഗരസഭ പിഎംഎവൈ (നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി വിവിധ ഡിപിആറുകളിലായി വീട് നിര്‍മാണം ആരംഭിച്ചവരുടെ ഗുണഭോക്തൃസംഗമം സംഘടിപ്പിച്ചു. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ടിവി ചാര്‍ളി അധ്യക്ഷനായി. 

പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തുന്നതിനുള്ള സന്ദേശങ്ങള്‍, ഇടപെടല്‍, ബോധവത്ക്കരണ ക്ലാസ്സുകള്‍ നടത്തി. നഗരസഭയില്‍ ഒമ്പത് ഡിപിആറുകളിലായി  1033 ഗുണഭോക്താക്കളാണ് ഉള്ളത്. 695 പേരുടെ ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അംബിക പള്ളിപുറത്ത്, ഫെനി അബിന്‍, ജെയ്സണ്‍ പാറേക്കാടന്‍, ജിഷ ജോബി, കൗണ്‍സിലര്‍മാരായ  അല്‍ഫോന്‍സ തോമസ്സ്,  അവിനാഷ് ഒ.എസ്,  സോണിയ ഗിരി, അഡ്വ കെ ആര്‍ വിജയ, സന്തോഷ് ബോബന്‍, പി.ടി. ജോര്‍ജ്ജ്, മുനിസിപ്പല്‍ സെക്രട്ടറി ഷാജി എം.എച്ച്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.എം.വൈ ചാര്‍ജ്ജ് ഓഫീസര്‍ അനില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close