Kozhikode

‘ശുചിത്വ തീരം’; ജനകീയ പങ്കാളിത്തത്തിൽ കവലാട് ബീച്ച് ശുചീകരിച്ചു

മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ കവലാട് ബീച്ചിൽ ‘ശുചിത്വ തീരം’ കടൽത്തീര ശുചീകരണം സംഘടിപ്പിച്ചു. കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ നിർവഹിച്ചു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് കവലാട് ബീച്ച് സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി.

രാവിലെ 7.30 ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണു മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബേബി സുന്ദർരാജ്, വാർഡ് മെമ്പർ റസിയ വി എം, പഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ, ഹെൽത്ത് ഇൻസ്പെക്ടർ പി എസ് അശ്വതി എന്നിവർ നേതൃത്വം നൽകി. ഹരിത കർമ്മ സേന, തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾ, ക്യാമ്പസ് ഓഫ് കോഴിക്കോട് വളണ്ടിയേഴ്സ്, എൻഎസ്എസ് വളണ്ടിയേഴ്സ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പ്രവർത്തനത്തിൽ പങ്കാളികളായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close