THRISSUR

മെഡിക്കല്‍ ക്യാമ്പ് 5 ന്

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചാവക്കാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജനുവരി 5 ന് രാവിലെ എട്ട് മുതല്‍ ഒരു മണി വരെ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ്  എന്‍ കെ അക്ബര്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭ, ബ്ലോക്ക്  പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുക്കും. 

ജനറല്‍, ഫിസിഷ്യന്‍, ഗൈനക്കോളജി, ദന്തരോഗം, പീഡിയാട്രീഷന്‍, ഇ എന്‍ ടി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.  സൗജന്യമായി മരുന്നും ലഭിക്കും. പരമാവധി മത്സ്യത്തൊഴിലാളികളും തീരദേശവാസികളും മെഡിക്കല്‍ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close