THRISSUR

പ്രത്യേക വോട്ടർപട്ടിക പുതുക്കൽ 2024; ഇലക്ടറൽ റോൾ ഒബ്സർവർ ജില്ലയിൽ സന്ദർശനം നടത്തി

പ്രത്യേക വോട്ടർപട്ടിക പുതുക്കൽ 2024 ന്റെ പുരോഗതി വിലയിരുത്തുന്നതിനായി തൃശ്ശൂർ ജില്ലയുടെ ഇലക്ടറൽ റോൾ ഒബ്സർവറായ ശീറാം സാംബശിവറാവു ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുമായും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും അദ്ദേഹം സംസാരിച്ചു. യുവ വോട്ടർമാരെ കൂടുതലായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ജില്ല കൈവരിച്ച നേട്ടത്തിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു. ഡിസംബർ 9 വരെ ലഭിച്ച എല്ലാ അവകാശങ്ങളും ആക്ഷേപങ്ങളും ഡിസംബർ 26 നകം പരിശോധിച്ച് പൂർത്തിയാക്കുന്നതിന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. അവകാശങ്ങളും ആക്ഷേപങ്ങളും തീർപ്പാക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ceo.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് അവ പരിശോധിച്ച് പരാതി ഉണ്ടെങ്കിൽ അറിയിക്കണമെന്നും വോട്ടർപട്ടിക പുതുക്കൽ വിജയകരമായി പൂർത്തിയാക്കുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 2024 ജനുവരി 1 യോഗ്യതാ തീയതിയായ അന്തിമ വോട്ടർ പട്ടിക ജനുവരി 5 ന് പ്രസിദ്ധീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close