Alappuzha

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു 

ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് 2024-2025 വര്‍ഷത്തെ വികസന സെമിനാര്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖല, മാലിന്യ സംസ്‌കരണം, ജലാശയങ്ങളുടെ ശുചീകരണം, കിടപ്പുരോഗികള്‍ക്ക് വേണ്ടുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, സി.എച്ച്.സികളുടെ ഭൗതിക സാഹചര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള പ്രശ്ന പരിഹാര പ്രവര്‍ത്തനങ്ങള്‍, പാരമ്പര്യ കലയെ പ്രോത്സാഹനപദ്ധതികള്‍ തുടങ്ങി നിരവധി ജനകീയ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു.

യോഗത്തില്‍ ജില്ല പഞ്ചായത്ത് അംഗം അഞ്ജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ജയശ്രീ വേണുഗോപാല്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ മദന്‍ലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത് പിഷാരത്ത്, എസ്. ശ്രീജിത്ത്, നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മദന്‍നായര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം സുജി സന്തോഷ്, മായാദേവി, നെടുമുടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സതിയമ്മ അരവിന്ദാക്ഷന്‍, സ്മിത രാജേഷ്, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് അംഗം ബെന്നി, കില ട്രെയിനര്‍ സന്ധ്യ രമേശ് ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രതീഷ് ആര്‍ ദാസ്, ജോയിന്റ് ബി.ഡി.ഒ  കെ. ബി. അജയകുമാര്‍ മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close