Malappuram

യുവജന കമ്മീഷന്‍ നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജന കമ്മീഷന്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ തിരുവനന്തപുരത്ത്  ‘മൈന്റ് മാറ്റേഴ്സ്: യൂത്ത്, എംപവര്‍മെന്റ് ആന്‍ഡ് മെന്റല്‍ വെല്‍ബീയിംഗ്’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍  പങ്കെടുക്കാന്‍ താല്‍പര്യമുള്ള യുവജനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.  18നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ ജനുവരി 15 നകം ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷ നല്‍കണം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക്കേതര
പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ksycyouthseminar@gmail.com എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന
യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ നേരിട്ടോ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മീഷനുമായി ബന്ധപ്പെടുക. ഫോണ്‍, 8086987262, 0471-2308630.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close