Kozhikode

ബേപ്പൂർ മണ്ഡലത്തിൽ നവകേരള സദസ്സ് 26ന്; സംഘാടക സമിതി രൂപീകരിച്ചു

നവകേരള സദസ്സ് ജനാധിപത്യത്തിന്റെ വിശാല മാതൃക: മന്ത്രി മുഹമ്മദ്‌ റിയാസ്

നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബേപ്പൂർ മണ്ഡലതല നവകേരള സദസ്സ് നവംബർ 26ന് വൈകീട്ട് ആറ് മണിക്ക് ബേപ്പൂർ നല്ലൂർ ഇ കെ നായനാർ സ്മാരക മിനി സ്റ്റേഡിയത്തിൽ നടക്കും. ഇതിനായി . ഫറോക്ക് റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനങ്ങൾക്ക് എല്ലാം മാതൃകയാക്കാവുന്ന പരിപാടിയാണ് നവകേരള സദസ്സെന്ന് മന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ വിശാല മാതൃകയാണ് നവംബർ 18ന് തുടങ്ങി ഡിസംബർ 24ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന ഈ പരിപാടി. മന്ത്രിസഭ മുഴുവൻ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്നത് ചരിത്ര സംഭവമാണെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയർമാനായും നോഡൽ ഓഫീസർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം,കൺവീനറുമായുള്ള 1501 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ സി അബ്ദുൽ റസാഖ്, രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ്, മുൻ എം എൽ എ വി കെ സി മമ്മദ് കോയ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശൈലജ ടീച്ചർ, കടലുണ്ടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി അനുഷ, കെ ഇ എൻ കുഞ്ഞഹമ്മദ്, ഫറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ എ അയിഷ സ്വപ്ന, എം ഗിരീഷ്, രാധാഗോപി ടി, മുരളി മുണ്ടേങ്ങാട്ട്, പ്രകാശ് കറുത്തേടത്ത്, അസിസ് ടി എ, ബഷീർ പാണ്ടികശാല, മുസ്തഫ, കെ ആർ എസ് മുഹമ്മദ് കുട്ടി, ബാസിത് ചേലക്കാട്ടിൽ, വിനോദ് പറനാട്ടിൽ, നസീർ കല്ലിങ്ങൽ എന്നിവർ വൈസ് ചെയർമാൻമാരാണ്. ഇതോടൊപ്പം വിവിധ ഉപസമിതികളും രൂപീകരിച്ചു.

സംഘാടക സമിതി രൂപീകരണ യോഗത്തിൽ മുൻ എം എൽ എ വി കെ സി മമ്മദ് കോയ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ്, ഫറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ എ അയിഷ സ്വപ്ന, എം അബ്ദുൽ അലി, രാധാ ഗോപി, നോഡൽ ഓഫീസർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം എന്നിവർ സംസാരിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശൈലജ ടീച്ചർ, കടലുണ്ടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി അനുഷ, കടലുണ്ടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട്, എം ഗിരീഷ്, വിനോദ്, എ അസീൻ, ബഷീർ പാണ്ടികശാല, കെ ആർ എസ് മുഹമ്മദ്‌ കുട്ടി, മുസ്തഫ, ദാസ് ചേലേക്കാട്ടിൽ, വിനോദ് പറനാട്ടിൽ, നസീർ കല്ലുങ്കൽ, എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close