Kozhikode

പോഷൻ പക്വാട ക്യാമ്പയിന് തുടക്കമായി

ഐ.സി.ഡി.എസ്സിന്റ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പോഷൻ പക്വാട ക്യാമ്പയിന് തുടക്കമായി. സിവിൽ സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന പോഷൺയാൻ വാഹന പ്രചാരണ ജാഥ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു.

പോഷൺ പക്വാട മാസാചരണത്തിന്റെ ഭാഗമായി അങ്കണവാടി തലം മുതൽ ജില്ലാതലം വരെ വൈവിധ്യമായ പരിപാടികളാണ് നടക്കുന്നത്.

ബോധവത്കരണ ക്ലാസുകൾ, അനീമിയ സ്ക്രീനിംഗ്, ആരോഗ്യ പരിശോധന ക്യാമ്പുകൾ, എക്സിബിഷനുകൾ, സെമിനാറുകൾ, പോഷൻ റൺ, വിവിധ കലാപരിപാടികൾ എന്നിവയാണ് നടക്കുക.

ചെറുധാന്യങ്ങളുടെ പ്രാധാന്യം, പോഷണനിലവാരമുള്ള ഭക്ഷണ ശൈലി, ന്യൂനപോഷണം തൂക്കക്കുറവ്, വളർച്ചാശോഷണം, വളർച്ച മുരടിപ്പ് എന്നിവയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

പരിപാടിയിൽ പോഷൻ അഭിയാൻ ജില്ലാ കോർഡിനേറ്റർ അനശ്വർ, ഐ.സി.ഡി.എസ്സ് പോഗ്രാം ഓഫീസർ പി പി അനിത, ജില്ലാ പ്രൊജക്ട് അസിസ്റ്റൻ്റ് അശ്വന്ത് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close