Kozhikode

എംജി നഗർ പകൽ വീട്ടിൽ ഓപ്പൺ ജിം തുറന്നു

ആരോഗ്യപൂർണമായ സമൂഹത്തെ വാർത്തെടുക്കാനും ആരോഗ്യപരിപാലനം എല്ലാവർക്കും സാധ്യമാക്കാനും ലക്ഷ്യമിട്ട് എം ജി നഗർ പകൽ വീട്ടിൽ ഓപ്പൺ ജിം പ്രവർത്തനം ആരംഭിച്ചു. പി ടി എ റഹിം എംഎൽഎ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി ശാരുതി അധ്യക്ഷത വഹിച്ചു.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8.5 ലക്ഷം രൂപ ചെലവിലാണ് ഓപ്പൺ ജിം നിർമിച്ചത്. വ്യായാമങ്ങൾക്കായുള്ള അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ പ്രഭാതനടത്തത്തിനുള്ള സൗകര്യവും ഓപ്പൺ ജിമ്മിൽ ഒരുക്കിയിട്ടുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും ജിം ഉപയോഗിക്കാം.

വൈസ് പ്രസിഡൻ്റ് എൻ.ജയപ്രശാന്ത്, സ്ഥിരം സമിതി അംഗങ്ങളായ മിനി പി, പി ബാബുരാജൻ, വാർഡ് മെമ്പർ ഷൈനി കെ, ബ്ലോക്ക്‌ മെമ്പർ ഷിബു എൻ എം

പവിത്രൻ എം എം, വയോ ക്ലബ്‌ സെക്രട്ടറി എം ദാസൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close