Kozhikode

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ 2024 -25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്തംഗം എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ പി ശ്രീജിത്ത് വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് എൻ എം സുനിൽ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അമൽ സരാഗ, ഐ സജീവൻ, നിഷ വല്ലിപ്പടിക്കൽ, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എം രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ സുനിതാ ബാബു, പഞ്ചായത്തംഗം കെ സി രാജൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close