Kottayam

26482 കേസുകൾ ദേശീയ  ലോക് അദാലത്തിൽ തീർപ്പാക്കി

 
കോട്ടയം: കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്കു ലീഗൽ സർവീസസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ഡിസംബർ ഒൻപതിന് നടത്തിയ ദേശീയ ലോക് അദാലത്തിൽ 26482 കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചത് 19,97,26,783 രൂപ(പത്തൊൻപതുകോടി തൊണ്ണൂറ്റിയേഴു ലക്ഷത്തി ഇരുപത്തിയാറായിരത്തി ഏഴുനൂറ്റി എൺപത്തിമൂന്നുരൂപ) യാണ് വിവിധ കേസുകളിലായി  വിധിച്ചത്.
ആകെ 37624 കേസുകളാണ് പരിഗണിച്ചത്. ആകെ തീർപ്പാക്കിയ കേസുകളിൽ 25142 എണ്ണം  പെറ്റി കേസുകൾ ആണ്. കോടതിയിൽ നിലവിലുള്ള 610 കേസുകളും  അദാലത്തിൽ തീർന്നു. ബാങ്ക് റിക്കവറി, വാഹനാപകട കേസുകൾ, വിവാഹം, വസ്തുതർക്കങ്ങൾ, രജിസ്‌ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യൂവേഷൻ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ എൻ. ഹരികുമാർ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജി യുമായരാജശ്രീ രാജ്‌ഗോപാൽ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവീജ സേതുമോഹൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close