Kottayam

നെൽ വിത്ത് വിതരണം ചെയ്തു

കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്തിലേക്ക് നെൽകൃഷിക്കായുള്ള നെൽ വിത്ത് വിതരണം ചെയ്തു. എലിക്കുളം കൃഷിഭവനിൽ നടന്ന വിതരണോദ്ഘാടനം എലിക്കുളം കൃഷി ഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്‌സ് റോയ് നിർവഹിച്ചു. എലിക്കുളം റൈസ് എന്ന ബ്രാന്റിലുള്ള അരി കാപ്പുകയം പാടശേഖരത്താണ് ഉത്പാദിപ്പിക്കുന്നത്. ഉമ ഇനത്തിൽ പെട്ട 1400 കിലോഗ്രാം വിത്താണ് സൗജന്യമായി നൽകിയത്. സീഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയിൽ നിന്നുള്ള വിത്തുകളാണ് നൽകിയത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 60,000 രൂപ ചെലവിലാണ് വിത്ത് നൽകിയത്.
പാടശേഖര സമിതി പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ ചടങ്ങിൽ അധ്യക്ഷനായി. സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ പദ്ധതി വിശദീകരിച്ചു. പാടശേഖരസമിതി അംഗങ്ങളായ ജോസ് കൊല്ലമ്പറമ്പിൽ, തൊമ്മച്ചൻ ഈറ്റത്തോട്ട്, എം.എം. ജോർജ്ജ് മണ്ഡപത്തിൽ, ജോയ്‌സ് ഈറ്റത്തോട്ട് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close