Kollam

യുവതികള്‍ക്ക് ഡിജിറ്റല്‍ മീഡിയ, മാര്‍ക്കെറ്റിങ് ആന്‍ഡ് അഡ്വവെര്‍ടൈസിങ് ഡിസൈന്‍ വിഷയത്തില്‍ പരിശീലനം നല്‍കും.

ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) വഴി മത്സ്യത്തൊഴിലാളികുടുംബങ്ങളിലെ ബിരുദധാരികളായ യുവതികള്‍ക്ക് ഡിജിറ്റല്‍ മീഡിയ, മാര്‍ക്കെറ്റിങ് ആന്‍ഡ് അഡ്വവെര്‍ടൈസിങ് ഡിസൈന്‍ വിഷയത്തില്‍ പരിശീലനം നല്‍കും. പ്രായപരിധി 21-35. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിന്നും തിരഞ്ഞടുക്കപ്പെടുന്ന മൂന്ന് പേര്‍ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള) മൂന്ന് മാസത്തെ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സ് നല്‍കും. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആറുമാസം സാഫിന്റെ ചെറുകിട സംരംഭകയൂണിറ്റുകളുടെ മാര്‍ക്കെറ്റിങ് ആന്‍ഡ് സെയില്‍സില്‍ സൗജന്യ പ്രായോഗികപരിശീലനവും ആവശ്യമായ സാങ്കേതികസൗകര്യങ്ങളും (ടാബ് ലെറ്റ്) നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. കമ്പ്യൂട്ടര്‍പരിജ്ഞാനം അഭിലഷണീയം. മുന്‍വര്‍ഷങ്ങളില്‍ സാഫ് മുഖേന നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പങ്കെടുത്തവര്‍ അപേക്ഷിക്കേണ്ട. അപേക്ഷാ ഫോം സാഫ് ശക്തികുളങ്ങര ഓഫീസിലും മത്സ്യഭവന്‍ ഓഫീസുകളിലും ലഭിക്കും. അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍ 9809417275, 8547783211

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close