Kollam

ജില്ലയിലെ അറിയിപ്പുകൾ

1)ലോഗോ ക്ഷണിച്ചു

ഫെബ്രുവരി 18,19 തീയതികളില്‍ കൊട്ടാരക്കരയില്‍ നടത്തുന്ന ‘തദ്ദേശ ദിനാഘോഷം 2024ന്റെ ലോഗോ’ ക്ഷണിച്ചു. ഫെബ്രുവരി രണ്ടിന് വൈകിട്ട് മൂന്നിന് മുമ്പ് തയ്യാറാക്കിയ ലോഗോ സമര്‍പ്പിക്കണം. ഫോണ്‍ : 0471 2786322.

2)തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈന്‍ (6 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (3മാസം) എന്നിവയാണ് കോഴ്‌സുകള്‍. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍,ടൗണ്‍ അതിര്‍ത്തി, കൊല്ലം, ഫോണ്‍ 9995322755.

3)ക്വട്ടേഷന്‍ ക്ഷണിച്ചു

പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആവശ്യത്തിലേക്ക് മരുന്ന് വിതരണത്തിനുള്ള കവര്‍ നല്‍കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസറുടെ പേരില്‍ ജനുവരി 31ന് രാവിലെ 11:30 നകം അപേക്ഷ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ കവറിന് പുറത്ത് ക്വട്ടേഷന്‍ നല്‍കുന്നവരുടെ പേരും മേല്‍വിലാസവും രേഖപ്പെടുത്തണം.

4)നിധി ആപ്‌കെ നികത് അദാലത്ത്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ‘നിധി ആപ്കെ നികത്’ അദാലത്ത് ജനുവരി 29ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ആശ്രാമം ഇ എസ് ഐ സി മോഡല്‍ ആന്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരാതി പരിഹരിക്കല്‍, പി എഫില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ പി എഫ് ഒയുടെ പുതിയ പദ്ധതികള്‍ സംബന്ധിച്ച് വ്യക്തമാക്കും. തൊഴിലുടമകള്‍, പി എഫ് അംഗങ്ങള്‍, പി എഫ് പെന്‍ഷനര്‍മാര്‍ എന്നിവര്‍ക്ക് പങ്കെടുത്ത് സംശയങ്ങളും പരാതികളും തീര്‍പ്പാക്കാം. ഫോണ്‍: 0474 2751872.

5)ടെന്‍ഡര്‍ ക്ഷണിച്ചു

ചുറ്റുമല ഐ സി ഡി എസ് കാര്യാലയപരിതിലെ 80 അംഗന്‍വാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി എട്ട്. ഐ സി ഡി എസ് ചുറ്റുമല, ചുറ്റുമല ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് കിഴക്കേ കല്ലട പി ഓ കൊല്ലം പിന്‍ 691502 വിലാസത്തില്‍ സമര്‍പ്പിക്കണം. ടെന്‍ഡര്‍ കവറിന് പുറത്ത് ‘അംഗന്‍വാടി പ്രീ സ്‌കൂള്‍ സാധനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ 2023-24’ രേഖപ്പെടുത്തണം. ഫോണ്‍ 0474 2585024.

6)ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ഓഫീസ് നവീകരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷ ജനുവരി 31 ഉച്ചയ്ക്ക് 12 നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്. ഫോണ്‍ 0474 2791597.

7)സൗജന്യ പരിശീലനം

കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് വികസന പരിശീലന കേന്ദ്രത്തില്‍ ജനുവരി 29 മുതല്‍ 31 വരെ തേനീച്ച വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കും.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ എല്ലാ ബ്ലോക്കുകളില്‍ / പഞ്ചായത്തുകളില്‍ നിന്നും എസ് എച്ച് ജി/ എന്‍ എച്ച് ജി/ കുടുംബശ്രീ അംഗങ്ങള്‍/ ഹരിത കര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. താമസം. ഭക്ഷണം. യാത്രാപ്പടി എന്നിവ നല്‍കും. ഫോണ്‍. 9496687657, 9496320409.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close