Kollam

സമഭാവനയുടെ നവകേരളമാണ് വിഭാവനം ചെയ്യപ്പെടുന്നത് :മന്ത്രി ആര്‍ ബിന്ദു

സാധാരണക്കാരായ ജനങ്ങള്‍ക്ക് മുന്‍തൂക്കംകൊടുത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമെന്ന ഖ്യാതിയിലേക്ക് നയിക്കാന്‍ പര്യാപ്തമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഇരവിപുരം നിയോജകമണ്ഡല നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

 പട്ടയമിഷന്‍, ലൈഫ്, കാരുണ്യ, പദ്ധതികളിലൂടെ അരികുവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്കെത്തിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് നവകേരള സദസ്സ് നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ചര്‍ച്ച ചെയ്യുന്ന വേദികളാകുന്നത്്. ഏഴര വര്‍ഷക്കാലമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന സര്‍വതലസ്പര്‍ശിയായ വികസനം സദസ്സുകളില്‍ സംവാദ വിഷയങ്ങളാകുന്നു.

സാമൂഹ്യനീതിയില്‍ കേന്ദ്രീകൃതമായ വികസനപ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുകയാണ് സര്‍ക്കാര്‍. ഈ അനുപമ വികസനമാതൃക ലോകശ്രദ്ധനേടുന്ന നേടുന്ന തലത്തിലേക്ക് കേരളത്തിനെ ഉയര്‍ത്തി. രാജ്യാന്തരനിലവാരമുള്ള കെട്ടിടങ്ങളും ലാബ്‌സംവിധാനങ്ങളും സ്‌കൂളുകളില്‍ എത്തിച്ചത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെയാണ്. അത്യന്താധുനിക ചികിത്സഉപകരണങ്ങളും പ്രഗത്ഭരായ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും പ്രവര്‍ത്തനവും ആരോഗ്യമേഖലയെ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന നിലയിലേക്ക് എത്തിക്കുന്നതിനിടയാക്കി.

 വയോജനങ്ങള്‍ക്ക് ജീവിക്കുവാന്‍ ഏറ്റവും നല്ല അന്തരീക്ഷം ഒരുക്കി വയോശ്രേഷ്ഠ സമ്മാന്‍ സ്വന്തമാക്കി. ബി എം ബി സി നിലവാരത്തിലുള്ള പി ഡബ്ളിയു ഡി റോഡുകള്‍, രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ജലമെട്രോ, തീരദേശ – മലയോര ഹൈവേ എന്നിവയും യാഥാര്‍ഥ്യമായി. ആറായിരം കോടിയോളം രൂപയാണ് ഉന്നതവിദ്യാഭ്യാസമേഖലയുടെ വികസനത്തിനായി കേരളത്തില്‍ ചിലവഴിക്കപ്പെട്ടത് എന്നും മന്ത്രി ഓര്‍മിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close