Kollam

കരുനാഗപ്പള്ളി നവകേരള സദസ്സ് സര്‍ക്കാരിന് കടമെടുക്കാം – മുഖ്യമന്ത്രി

കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്; ഈ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് ബന്ധപ്പെട്ടവര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എച്ച്. ആന്‍ഡ് ജെ. മാള്‍ ഗ്രൗണ്ടില്‍ കരുനാഗപ്പള്ളി നിയോജകമണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടമെടുക്കുന്ന പണം വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്. വായ്പ പരിധി കുറയ്ക്കുന്നതിലൂടെ നാടിന്റെ വികസനത്തിനാണ് തടസം സൃഷ്ടിക്കുന്നത്. ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കപ്പെടുകയുമാണ്.

സംസ്ഥാനത്തെ ആഭ്യന്തര വളര്‍ച്ചാനിരക്ക്, തനത്-നികുതി-പ്രതിശീര്‍ഷ വരുമാനം ഉയരുകയാണ്. നാടിന്റെ അഭിവൃദ്ധിക്ക് തെളിവാണിത്. വിവിധ ഇനത്തില്‍ ലഭിക്കേണ്ട പണത്തിലും സമാഹരിക്കേണ്ടതിലും തടസം സൃഷ്ടിക്കുകയാണ്. സംസ്ഥാനം നേരിടുന്ന വിവേചനം ജനസമക്ഷം അവതരിപ്പിക്കാനാണ് നവകേരള സദസുകള്‍.

അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്ത വായ്പയും സംസ്ഥാനത്തിന്റെ കടമായാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ഇത്തരത്തിലാണ് സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവരും സംസാരിച്ചു.

സദസില്‍ മണ്ഡലം ചെയര്‍മാന്‍ ആര്‍. സോമന്‍പിള്ള അധ്യക്ഷനായി.

മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ്, റോഷി അഗസ്റ്റിന്‍, പി എ മുഹമ്മദ് റിയാസ്, വീണ ജോര്‍ജ്, ജി ആര്‍ അനില്‍, എം ബി രാജേഷ്, ആര്‍ ബിന്ദു, കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി, വി അബ്ദുറഹിമാന്‍, കെ രാജന്‍, കെ രാധാകൃഷ്ണന്‍, വി എന്‍ വാസവന്‍, കെ കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, സജി ചെറിയാന്‍, എ എം ആരിഫ് എം പി, എം എല്‍ എമാരായ കോവൂര്‍ കുഞ്ഞുമോന്‍, പി എസ്. സുപാല്‍, ജില്ല പഞ്ചായത്ത് പ്രസിസന്റ് പി കെ ഗോപന്‍ തുടങ്ങയിവര്‍ പങ്കെടുത്തു.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close