Kollam

സര്‍വതലസ്പര്‍ശിയായ വികസനം സാധ്യമാക്കി: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഭരണഘടന മൂല്യങ്ങള്‍ ചേര്‍ത്തുപിടിച്ച് സര്‍വതല സ്പര്‍ശിയായ വികസനമാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് പുരാവസ്തു – തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്ത് നടന്ന പുനലൂര്‍ മണ്ഡലം നവകേരള സദസ്സില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ജനത രാഷ്ട്രീയപ്രബുദ്ധത കൈവരിച്ചതിന്റെ അടയാളമാണ് ഭരണത്തുടര്‍ച്ച. സമാനതകളില്ലാത്ത വികസനകുതിപ്പാണ് യഥാര്‍ഥ്യമാക്കുന്നത്. കേരളത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്ന നടപടികളിലൂടെ 57000 കോടി രൂപയാണ് സംസ്ഥാനവിഹിതത്തില്‍ കുറവ് വന്നിരിക്കുന്നത്. ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം കേരളത്തിലാണ്. 8% ആഭ്യന്തര വളര്‍ച്ചയുണ്ടായി. 67% വ്യക്തിഗത വളര്‍ച്ചയും. 18 ലക്ഷം ഗാര്‍ഹിക കുടിവെള്ളകണക്ഷന്‍ സാധ്യമാക്കി. നവകേരളത്തെ നിര്‍മ്മിക്കാന്‍ കേരളം സജ്ജമാണെന്നതിന്റെ തെളിവാണ് ഓരോ സദസ്സിനും ലഭിക്കുന്ന ജനസ്വീകാര്യതയെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close