Kollam

സര്‍ക്കാര്‍ നടപ്പിലാക്കുന്നത് വികസനതുടര്‍ച്ച: മന്ത്രി ജെ ചിഞ്ചുറാണി

ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പുനലൂര്‍ ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയില്‍ സംഘടിപ്പിച്ച സദസ്സില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് ഓരോ വര്‍ഷവും സര്‍ക്കാര്‍ ജനങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്ന വികസനരേഖ. ഭൂരഹിതര്‍ക്ക് ഭൂമിയും കിടപ്പാടം ഇല്ലാത്തവര്‍ക്ക് സുരക്ഷിതഭവനവും ഒരുക്കാന്‍ സാധിച്ചു. മൂന്നര ലക്ഷത്തിലധികം പേര്‍ക്ക് ലൈഫ് ഭവന പദ്ധതി മുഖേന പാര്‍പ്പിടം ഒരുക്കി.പുനലൂരില്‍ മാത്രം 1111 ഓളം പട്ടയങ്ങള്‍ വിതരണം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ മുന്നേറ്റം ഉണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close