Kannur

ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍: ഷട്ടില്‍ ടൂര്‍ണമെന്റിന് തുടക്കമായി

തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഷട്ടില്‍ ടൂര്‍ണമെന്റിന് തുടക്കമായി. മൊറാഴ ഗ്രാമീണ ഗ്രന്ഥാലയത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ മണ്ഡലത്തിലെ 24 പുരുഷ ടീമുകളും നാല് വനിതാ ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 5000, 3000 രൂപ വീതം സമ്മാനമായി ലഭിക്കും.
മൊറാഴ ഗ്രാമീണ വായനശാലയും ഗ്രന്ഥാലയവും എം എല്‍ എ ഫണ്ട് വിനിയോഗിച്ച് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി അംഗങ്ങളായ നിഷാന്ത് മാസ്റ്റര്‍, പി ഒ മുരളീധരന്‍ മാസ്റ്റര്‍, വായനശാല സെക്രട്ടറി എന്‍ രാജീവന്‍, സി പി മുഹാസ്, സി എം മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close