Kannur

മൈക്രോ സംരംഭക കണ്‍സള്‍ട്ടന്റ് നിയമനം

കുടുംബശ്രീ ജില്ലാ മിഷനില്‍ സംരംഭക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മൈക്രോ സംരംഭക കണ്‍സള്‍ട്ടന്റുമാരെ തെരഞ്ഞെടുക്കുന്നു. കുടുംബശ്രീ അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയ ബിരുദവും അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 22നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുള്ള അപേക്ഷ നവംബര്‍ 21നകം കുടുംബശ്രീ ജില്ലാ മിഷന്‍, ബി എസ് എന്‍ എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2702080.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close