Kannur

നവകേരള സദസ്സ്: മട്ടന്നൂർ മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു 

നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ മട്ടന്നൂർ മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു. മട്ടന്നൂർ വായാന്തോടിൽ എൽ ഐ സി ഓഫീസിന് മുൻവശത്തെ കെട്ടിടത്തിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുന്നത്. ചലച്ചിത്ര താരം പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയായി.
മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ കെ വി മിനി , പി കെ ഷൈമ , ബി ഷംസുദ്ദീൻ ,പി ശ്രീമതി, പി സി ഗംഗാധരൻ മാസ്റ്റർ, വി ഹൈമാവതി , എം റിജി, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എം രതീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, മട്ടന്നൂർ നഗരസഭാ സെക്രട്ടറി എസ് വിനോദ് കുമാർ, എ കെ ജി സഹകരണ ആശുപത്രി പ്രസിഡണ്ട് പി പുരുഷോത്തമൻ, കെ ടി ഡബ്ല്യൂ ഡബ്ല്യൂ എഫ് ബി ചെയർമാൻ എൻ വി ചന്ദ്രബാബു, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ സി വി ശശീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close