Idukki

ഏകാരോഗ്യം പദ്ധതി: ഡിസംബര്‍ ഒന്നിന് ജില്ലയില്‍ പരിശീലനം തുടങ്ങും

ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ഏകാരോഗ്യം പദ്ധതിയോടനുബന്ധിച്ചുള്ള പരിശീലനപരിപാടി ജില്ലയില്‍ ഡിസംബര്‍ ഒന്നുമുതല്‍ ആരംഭിക്കാന്‍ തീരുമാനം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആലോചനായോഗത്തിലാണ് തീരുമാനം.
പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഓരോ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ നിന്നായി ഏഴ് മെന്റേഴ്‌സിനെയും 49 കമ്മ്യൂണിറ്റി വോളന്റിയര്‍മാരെയുമടക്കം 50,000 പ്രവര്‍ത്തകരെ തെരഞ്ഞെടുക്കും. 18 വയസ്സ് കഴിഞ്ഞവര്‍ക്കും ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചവര്‍ക്കും പരിപാടിയുടെ ഭാഗമാകാം. പഞ്ചായത്ത് അംഗങ്ങളുടെ നിര്‍ദ്ദേശപ്രകരമായിരിക്കും പ്രവര്‍ത്തകരെ നിയമിക്കുക. ഇവര്‍ക്കുള്ള പരിശീലനപരിപാടി വിവിധ ഘട്ടങ്ങളിലായി നടത്തും. മെന്റേഴ്‌സുമാര്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ ജില്ലയില്‍ എത്തിക്കുവാനുള്ള ആപ്പ് ഉടന്‍ പുറത്തിറക്കും. ഏകാരോഗ്യം പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു.
വണ്‍ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. ഹരിപ്രസാദ്. റ്റി, ഡി.പി.എം ഡോ. അനൂപ് കെ, വണ്‍ഹെല്‍ത്ത് ഡി.എം ബാബുരാജ് സി. ജി, ഡെ.ഡിഎംഒ ജോബി ജി ജോസഫ്, വണ്‍ഹെല്‍ത്ത് പരിപാടി ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് മെന്റേഴ്‌സ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close