Idukki

മൈതാനത്ത് നിന്ന് ബൂത്തിലേക്ക് : തിരഞ്ഞെടുപ്പിന്റെ ചൂട് പകര്‍ന്ന് ഫുടബോള്‍

മേഘാവൃതമായ മൂന്നാര്‍ താഴ് വരയിലെ കണ്ണന്‍ ദേവന്‍ പുല്‍മൈതാനത്ത് മണ്ണിനും പുല്ലിനും തീപിടിച്ച സായാഹ്നം. വോട്ടാവേശത്തിന്റെ ചൂരില്‍ ഇടുക്കി ജില്ലാ പോലീസ് ടീമും കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ടീമും ഏറ്റുമുട്ടിയപ്പോള്‍  കാണികള്‍ക്ക് കളിയാവേശത്തിന്റെ ചൂട്. തിരഞ്ഞെടുപ്പ്  ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ സ്വീപ് വിഭാഗം സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരമാണ് ആവേശത്തിന്റെയും ആഘോഷത്തിന്റെയും ഇടമായത്. 

പഴയ മൂന്നാറിലെ കണ്ണന്‍ ദേവന്‍ മൈതാനത്ത് പ്രശസ്ത  ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ മത്സരം കിക്ക് ഓഫ് ചെയ്തു. ജില്ലാകളക്ടര്‍ ഷീബാ ജോര്‍ജ് , ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന്‍ , കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് പ്രസിഡണ്ട് മോഹന്‍ സി വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു. ‘മൈതാനത്ത് നിന്ന് ബൂത്തിലേക്ക്’ എന്ന ആശയം മുന്‍നിര്‍ത്തിയാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്.

ആദ്യ പകുതിയില്‍ നേടിയ ഒരു ഗോളിന് കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ് ടീം വിജയിച്ചു. ടീമുകള്‍ക്കുള്ള ട്രോഫികള്‍ ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് വിതരണം ചെയ്തു. മത്സരത്തിന്റെ ഇടവേളയില്‍ ബിമല്‍ ഇടുക്കി അവതരിപ്പിച്ച മാജിക്ക് ഷോയും അരങ്ങേറി.

ചിത്രം : പഴയ മൂന്നാറിലെ കണ്ണന്‍ ദേവന്‍ മൈതാനത്ത് തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം  സംഘടിപ്പിച്ച സൗഹൃദ ഫുട്ബാള്‍ മത്സരം  പ്രശസ്ത  ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ മത്സരം കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു;

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close