Ernakulam

നവകേരള സദസ്: അങ്കമാലി മണ്ഡലത്തില്‍ ലഭിച്ചത് 3123 നിവേദനങ്ങള്‍

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിച്ച അങ്കമാലി നവകേരള സദസില്‍ ലഭിച്ചത് 3123 നിവേദനങ്ങള്‍. 25 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ നവകേരള സദസ് വേദിയായ സെന്റ്. ജോസഫ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയത്. സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഏഴു വീതവും  ഭിന്നശേഷിക്കാര്‍ക്കായി രണ്ട് കൗണ്ടറും പ്രത്യേകം സജ്ജീകരിച്ചിരുന്നു.

സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് മുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലഭിക്കുന്ന  നിവേദനങ്ങള്‍ കൃത്യമായി പരിശോധിച്ചു സമയബന്ധിതമായി നടപടി സ്വീകരിക്കും.

കൗണ്ടറിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഹെല്‍പ്പ് ഡെസ്‌കിലൂടെ ആവശ്യക്കാര്‍ക്ക് നിവേദനങ്ങള്‍  എഴുതി നല്‍കുന്നതിനുള്ള സംവിധാനവും സദസില്‍ എത്തുന്നവര്‍ക്കായി കുടിവെള്ളം, ശുചിമുറി, അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായ മെഡിക്കല്‍ സൗകര്യം എന്നിവയും ഒരുക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close