THRISSUR

ഭരണഭാഷയിലെ നല്ല മലയാളം; പരിശീലനം നടത്തി

മലയാള ഭാഷാ ദിന വാരാഘോഷങ്ങളുടെ ഭാഗമായി മലയാള ഭരണ ഭാഷയില്‍ ഉദ്യോഗസ്ഥരെ പ്രാപ്തമാക്കുന്നതിന് കലക്ട്രേറ്റില്‍ ‘ഭരണഭാഷയിലെ നല്ല മലയാളം’ പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ഡയറക്ടര്‍ ബി. ശ്രീകുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ കൈയെഴുത്ത് മാസികയായ ‘മുകുളം’ സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ് പ്രകാശനം ചെയ്തു. ഭരണഭാഷയിലെ നല്ല മലയാളം എന്ന വിഷയത്തെക്കുറിച്ച് ഹുസൂര്‍ ശിരസ്തദാര്‍ കെ.ജി പ്രാണ്‍സിംഗ് പരിശീലന ക്ലാസ് നയിച്ചു.

ചടങ്ങില്‍ സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിന്‍സി മോള്‍ ആന്റണി അദ്ധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസര്‍ കെ.ടി. ലേഖ, അഡീഷണല്‍ ജില്ലാ ഓഫീസര്‍ സൈജോ ചാലിശ്ശേരി, വകുപ്പ് ഉദ്യോഗസ്ഥര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട്, തലപ്പള്ളി, തൃശൂര്‍, മുകുന്ദപുരം തുടങ്ങിയ താലൂക്കുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ ഓണ്‍ലൈനായും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close