Kannur

കയർഭൂവസ്ത്ര വിതാനം:  ജില്ലാതല ഏകദിന ശിൽപശല നടത്തി

കയർ വികസന വകുപ്പിന്റെയും കണ്ണൂർ കയർ പ്രൊജക്ട് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ കയർ ഭൂവസ്ത്രവിതാനവും സാങ്കേതിക വശങ്ങളും എന്ന വിഷയത്തിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസി. എൻജിനീയർമാർ എന്നിവർക്ക് ജില്ലാതല ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കെ സി ജിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  ജെ പി സി പി സുരേന്ദ്രൻ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എം രാജീവ്, കയർഫെഡ് ഡയറക്ടർ കെ കെ ഭാർഗവൻ, കയർ പ്രൊജക്ട് ഓഫീസർ കെ രാധാകൃഷ്ണൻ, കയർ പ്രൊജക്ട് ഓഫീസ് അസി.രജിസ്ട്രാർ കെ കെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
കയർ ഭൂവസ്ത്ര വിതാനവും സാങ്കേതികവശങ്ങളും എന്ന വിഷയത്തിൽ ആലപ്പുഴ കയർഫെഡ് സെയിൽസ് പ്രെമോഷൻ കൗൺസിൽ കോ ഓർഡിനേറ്റർ എൻ ആർ അനിൽകുമാറും തൊഴിലുറപ്പ് കയർ ഭൂവസ്ത്ര സംയോജിത പദ്ധതിയിലൂടെ എങ്ങിനെ നടപ്പാക്കാം എന്ന വിഷയത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ കെ എം രാമകൃഷ്ണനും ക്ലാസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close