Alappuzha

ബോട്ടുകളിൽ പരിശോധന: രേഖകളില്ലാത്ത ബോട്ടുകൾക്ക് പിഴ ഈടാക്കി

ആലപ്പുഴ: ടൂറിസം പോലീസും പോര്‍ട്ട് അധികൃതരും സംയുക്തമായി ബോട്ടുകളിൽ പരിശോധന നടത്തി. 28 ബോട്ടുകള്‍ പരിശോധിച്ചു. രേഖകള്‍ പൂര്‍ണ്ണമല്ലാത്ത രണ്ട് ബാര്‍ജുകള്‍ക്ക് 70,000 രൂപ പിഴചുമത്തി. രേഖകള്‍ കൃത്യമല്ലാത്ത അഞ്ച് ഹൗസ് ബോട്ടുകള്‍ക്ക് 1,90,000 രൂപ പിഴ ചുമത്തി. സ്റ്റാർട്ടിങ് പോയിന്റിലുള്ള യാർഡിലേക്ക് കൊണ്ടുവന്ന രേഖകൾ ഇല്ലാത്ത ജങ്കാർ, രേഖകളില്ലാതെ ഓടിച്ചിരുന്ന രണ്ട് ശിക്കാര വള്ളങ്ങൾ എന്നിവ യാർഡിലേക്ക് മാറ്റി. 
ടൂറിസം എസ്.ഐമാരായ രാജേഷ്, ജയമോഹനന്‍ , സിവില്‍ പോലീസ് ഓഫീസര്‍  ജോഷിത് എന്നിവരും പോര്‍ട്ട് കണ്‍സര്‍വേറ്റര്‍, അനില്‍കുമാര്‍, ഷാബു തുടങ്ങിയവർ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close