Kerala
സായുധസേന പതാക ഫണ്ട് വിജയിപ്പിക്കുക: ഗവർണർ
സായുധസേന പതാക വിൽപനയുടെ ഉദ്ഘാടനം എൻ.സി.സി. കെഡറ്റുകളിൽ നിന്ന് പതാക വാങ്ങിക്കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. സായുധസേനാപതാക വാങ്ങി സൈനിക ക്ഷേമ ബോർഡിന്റെ പതാകദിന ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായാണ് ഈ തുക വിനിയോഗിക്കുക. ഡിസംബർ 7-നാണ് പതാകദിനം.കേരള രാജ് ഭവനിൽ നടന്ന ചടങ്ങിൽ സൈനിക ക്ഷേമ ഡയറക്ടർ റിട്ട. ക്യാപ്റ്റൻ വിനോദ് മാത്യു, അസിസ്റ്റന്റ് ഡയറക്ടർ സുരേഷ് കുമാർ. ടി., ലഫ്. കേണൽ സുനിൽ കുമാർ ജി.ആർ., ബൈജു ബി., രാജേഷ് സി.എസ്., കെഡറ്റുമാരായ ശരത് എസ്. നായർ, അബിൻ എസ്, അലീന എ.എസ്., സ്റ്റെനി ടി. തുടങ്ങിയവർ പങ്കെടുത്തു