Kerala

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ റിവ്യു പെറ്റീഷൻ തെളിവെടുപ്പ്

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 10.05.2023ൽ പുറപ്പെടുവിച്ച ഒ.പി. നമ്പർ 5/2021ലെ ഉത്തരവിനെതിരെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 10.11.2023ൽ ഫയൽ ചെയ്ത റിവ്യൂ പെറ്റീഷനിൽ പൊതുതെളിവെടുപ്പ് ഡിസംബർ ഒന്നിന് രാവിലെ 10:30ന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നേരിട്ടും/ വീഡിയോ കോൺഫറൻസ് മുഖേനയും നടത്തും. റിവ്യു പെറ്റീഷൻ www.erckerala.org യിൽ ലഭ്യമാണ്.

പെറ്റീഷനിലുള്ള തെളിവെടുപ്പിൽ പങ്കെടുത്ത് അഭിപ്രായങ്ങളും, നിർദേങ്ങളും സമർപ്പിക്കാൻ താല്പര്യമുള്ളവർ നവംബർ 30ന് ഉച്ചയ്ക്ക് 12ന് മുമ്പ് കത്തു മുഖേനയോ, kserc@erckerala.org യിലോ പേരും വിശദവരങ്ങളും ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം. തപാൽ മുഖേന അഭിപ്രായങ്ങൾ അയയ്ക്കുന്നവർ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ അയയ്ക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close