Kerala

നീറ്റ് ഫലം ഓൺലൈനായി  സമർപ്പിക്കാൻ അവസരം

               2023-24 അധ്യയന വർഷം സംസ്ഥാനത്തെ മെഡിക്കൽ കോഴ്‌സുകളായ ആയുർവേദ (BAMS) ഹോമിയോപ്പതി (BHMS), സിദ്ധ (BSMS), യുനാനി (BUMS) കോഴ്‌സുകളിൽ പ്രവേശനത്തിനായി നവംബർ 10 ലെ വിജ്ഞാപന പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് KEAM – 2023 ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് നീറ്റ് (യു.ജി) 2023 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കുന്നതിന് നവംബർ 17 വൈകുന്നേരം നാല് മണി വരെ അവസരം. www.cee.kerala.gov.in ൽ ഇതിനുള്ള സൗകര്യമുണ്ട്.

               നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷാ ഫലം സമർപ്പിക്കാത്ത അപേക്ഷകരെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല. തപാൽ വഴിയോ നേരിട്ടോ സമർപ്പിച്ച രേഖകളോ അപേക്ഷകളോ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസും വിശദമായ വിജ്ഞാപനവും കാണുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close