Kerala

സിവിൽ സർവീസ് കോച്ചിംഗ് ഫീ പദ്ധതി

സർക്കാർ/ യൂണിവേഴ്‌സിറ്റികളിൽ നിന്ന് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് കോഴ്‌സ് ഫീസ് (ഒരു വിദ്യാർഥിക്ക് പരമാവധി 20000 രൂപ വീതവും), ഹോസ്റ്റൽ ഫീസ് (ഒരു വിദ്യാർഥിക്ക് 10000 രൂപ വീതവും) ഇനങ്ങളിൽ ചെലവാകുന്ന തുക തിരികെ നൽകുന്ന പദ്ധതയിൽ അപേക്ഷിക്കാം. സംസ്ഥാനത്തെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽപ്പെട്ട മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത.

സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്‌സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ സിവിൽ സർവീസ് പരിശീലനം നടത്തുന്നവരും നോൺക്രീമിലിയർ പരിധിയിൽ ഉൾപ്പെടുന്നവരും ആയിരിക്കണം. വിദ്യാർഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കാം. ഫീസ് അടച്ചതിന്റെ അസൽ രസീതിൽ വിദ്യാർഥി പഠിക്കുന്ന സഥാപന മേധാവിയുടെ മേലൊപ്പ് പതിപ്പിക്കണം.

ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായാണ് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നത്. അപേക്ഷകരുടെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് മുൻഗണന നൽകും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലെ സ്‌കോളർഷിപ്പ് മെനു മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ 26 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524, 2302090.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close