AlappuzhaKeralaTeacher

ഹയർസെക്കൻഡറി ഫിസിക്സ് ടീച്ചർ ഒഴിവ്; കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർസെക്കന്ററി സ്കൂളിൽ ഹയർസെക്കണ്ടറി സ്കൂൾ ടീച്ചർ ഫിസിക്സ് തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഫിസിക്സിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും, SET / NET / M.ED / M.Phil / PHD or Equivalent എന്നിവയുമാണ് യോഗ്യത. ശമ്പളസ്കെയിൽ: 55200-115300. പ്രായ പരിധി: 01.01.2023 ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close