Kozhikode
റോഡ് ഉദ്ഘാടനം ചെയ്തു
ആയഞ്ചേരി പഞ്ചായത്തിലെ കീരിയങ്ങാടി, മംഗലാട് വാർഡുകളെ ബന്ധിപ്പിക്കുന്ന മംഗലാട്- പാറക്കുളങ്ങര മുക്ക് – കീരീയങ്ങാടി റോഡിൻ്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പണി പൂർത്തീകരിച്ചിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്.
ചടങ്ങിൽ വാർഡ് മെമ്പർ ടി.കെ ഹാരിസ് അധ്യക്ഷത വഹിച്ചു. റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ മഞ്ചക്കണ്ടി ദാമോദരൻ, മീത്തലെ കാട്ടിൽ നാണു, എം.കെ. മുഹമ്മദലി, ജിതേഷ് തയ്യിൽ എന്നിവർ സംസാരിച്ചു.