THRISSUR

കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷം സംരക്ഷിക്കുകയെന്ന പൊതുവികാരമാണ്  കേരളത്തിന്റെ ഉറപ്പ് അതാണ് ഈ നാടിന്റെ പ്രത്യേകത. ഒരുമയും ഐക്യവും അതാണ് ഏതു പ്രതിസന്ധിയിലും തകരാതെ കേരളത്തിന്റെ അതിജീവനത്തിന് ശക്തിയായത്. അതുകണ്ടാണ് ഈ നാടിനെ അത്ഭുതാദരങ്ങളോടെ രാജ്യവും ലോകവും നോക്കിക്കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
നാടിന്റെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ഏതു നാടിന്റെയും പുരോഗതിക്കും അവിടുത്തെ സമാധാനപരമായ അന്തരീക്ഷം വളരെ പ്രധാനമാണ്. ആ സമാധാന പരമായ അന്തരീക്ഷം ഇല്ലാതാക്കി സംഘര്‍ഷം വളര്‍ത്താന്‍ ആരെയും അനുവദിക്കില്ല. രാജ്യത്ത് വര്‍ഗ്ഗീയതയുടെ ഭാഗമായാണ് സമാധാനത്തിന് ഭംഗംവരാറുള്ളത്. ഇവിയെയും വര്‍ഗ്ഗീയ ശക്തികളുടണ്ടെങ്കിലും കേരളീയ സമൂഹത്തിന്റെ പ്രത്യേകത ആപ്രത്യേകത കാരണം വര്‍ഗ്ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം നമ്മുടെ സമൂഹത്തിനുണ്ട്.
ഏതെങ്കിലും തരത്തില്‍ വര്‍ഗ്ഗീയത അതിന്റെ സ്വഭാവം കാണിക്കാന്‍ പുറപ്പെട്ടാല്‍ കര്‍ക്കശമായ രീതിയില്‍ അതിനെ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളം ലക്ഷ്യമിടുന്ന ഒരു മേഖല ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണമാണ്. വലിയതോതില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റിത്തീര്‍ക്കും. യൂണിവേഴിസിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും നല്ല രീതിയില്‍ മാറിക്കൊണ്ടിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന കേരളത്തെ പിറകോട്ടടിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല. ആ മേഖലയെ സംഘര്‍ഷമാക്കാനും ആരെയും അനുവദിക്കില്ല മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളെയും അക്കാദമിക് സമൂഹത്തെയും പ്രകോപിപ്പിക്കുന്ന നടപടികളില്‍ നിന്നും പ്രകോപിപ്പിക്കുന്ന നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണം. അതിന് ആവശ്യമായ ഇടപെടല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാകണം. നമ്മുടെ നാടിനെ പിറകോട്ടടിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല മുഖ്യമന്ത്രി പറഞ്ഞു. 

ഇരിങ്ങാലക്കുട നഗരസഭാ മൈതാനത്ത് ഇരിങ്ങാലക്കുട മണ്ഡലത്തിലെ നവകേരള സദസ്സില്‍ സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജന്‍, വീണാ ജോര്‍ജ്ജ്, എം.ബി. രാജേഷ് എന്നിവര്‍ സംസാരിച്ചു. 

ഇരിങ്ങാലക്കുട മണ്ഡലത്തിലെ നവകേരള സദസ്സില്‍ ചീഫ് സെക്രട്ടറി വി. വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിതാബാലന്‍, വിജയലക്ഷ്മി വിനയചന്ദ്രന്‍, സന്ധ്യ നൈസന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, സീമ പ്രേംരാജ്, കെ.എസ്. തമ്പി, ലത സഹദേവന്‍, ജോജോ, ടി.വി ലത, ഇരിങ്ങാലക്കുട ആര്‍ഡിഒ എം.കെ. ഷാജി, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ കെ. ശാന്തകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close