Ernakulam

നവകേരള സദസ്സ്: വികസന കാഴ്ചകളുമായി വീഡിയോ വാൻ പറവൂരിൽ പര്യടനം നടത്തി

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലതലത്തിൽ പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വികസന കാഴ്ചകളുമായി വീഡിയോ വാൻ പറവൂർ മണ്ഡലത്തിൽ പര്യടനം നടത്തി.

സംസ്ഥാന സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസന നേട്ടങ്ങളുടെ കാഴ്ചകളുമായാണ് മണ്ഡലത്തിലെ പ്രധാന ഇടങ്ങളിൽ വീഡിയോ വാൻ പര്യടനം നടത്തിയത്. പറവൂർ മണ്ഡലത്തിലെ മുൻസിപ്പൽ ജംഗ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ചേന്ദമംഗലം ജംഗ്ഷൻ എന്നിവിടങ്ങളിൽ പര്യടനം നടത്തി.

ഡിസംബർ ഏഴിന് വൈകീട്ട് ആറിന് പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് പറവൂർ മണ്ഡലതല നവകേരള സദസ്സ് നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close