Alappuzha

ദേശീയ കുഷ്ഠരോഗ വിരുദ്ധ ദിനാചരണം  -സ്പര്‍ശ് ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കം 

ആലപ്പുഴ: ദേശീയ കുഷ്ഠരോഗ വിരുദ്ധ ദിനാചരണവും കുഷ്്ഠരോഗ ബോധവത്കരണ സ്പര്‍ശ് ക്യാമ്പയിന്‍ ഉദ്ഘാടനവും നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ നിര്‍വഹിച്ചു. ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ സ്പര്‍ശ് ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ‘സാമൂഹിക അവജ്ഞ അവസാനികപ്പിക്കാം, മാന്യത കൈവരിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. 

ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി ഡെര്‍മറ്റോളജി ആന്‍ഡ് മീഡിയ സെല്‍ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. കവിത അധ്യക്ഷയായി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എം.ആര്‍. പ്രേം, വാര്‍ഡ് കൗണ്‍സിലര്‍ ഹെലന്‍ ഫെര്‍ണാണ്ടസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു വര്‍ഗീസ്, ഡര്‍മറ്റോളജി കണ്‍സള്‍ട്ടന്‍ഡ് ഡോ. വി. ബിന്ദു, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. സന്ധ്യ, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം അല്‍ത്താഫ്, ആര്‍.എം.ഒ. ഡോ. എം. ആശ, നഴ്‌സിംഗ് സൂപ്രണ്ട് സത്യവതി, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ റഫീഖ, ഡോ. ആര്‍. പ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.  തുടര്‍ന്ന് ഡെര്‍മറ്റോളജി വിഭാഗം മേധാവി ഡോ. ഷൈജു ബോധവത്ക്കരണ ക്ലാസെടുത്തു. ഗവണ്‍മെന്റ് സ്‌കൂള്‍ ഓഫ് നേഴ്‌സിങ് കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. പോസ്റ്റര്‍ രചന, ക്വിസ് മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കി. സ്പര്‍ശ് ബോധവല്‍ക്കരണ ക്യാമ്പയിനുമായി ബന്ധപ്പെട്ടു ഫെബ്രുവരി 13 വരെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close