Alappuzha

കാര്‍ഷികോത്പന്നങ്ങളുടെ വിപണി അന്താരാഷ്ട്രതലത്തില്‍ വ്യാപിപ്പിക്കണം- മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: സാങ്കേതികവിദ്യയുടെയും സംയോജിത കൃഷിരീതികളുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തി കാര്‍ഷികോത്പന്നങ്ങളുടെ വിപണി അന്താരാഷ്ട്രതലത്തില്‍ വ്യാപിപ്പിക്കണമെന്ന് ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മനസ്സിലാക്കി വ്യത്യസ്തമായ കൃഷിരീതികള്‍ രൂപപ്പെടുത്തി സ്വയംപര്യാപ്തത കൈവരിക്കാനും വിഷരഹിതമായി കൃഷി പ്രോത്സാഹിപ്പിക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ആലപ്പുഴ കഞ്ഞിക്കുഴി ഗാന്ധി സ്മാരക ഹാളില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ചടങ്ങില്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ അധ്യക്ഷത വഹിച്ചു.

മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനാഭായ് ടീച്ചര്‍, മാരാരികുളം വടക്ക് ഗ്രാമപഞ്ചായത്ത് അംഗം മാലൂര്‍ ശ്രീധരന്‍, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് അംഗം ആര്‍. അശ്വിന്‍, യുവജന കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ആര്‍. രാഹുല്‍, ഗ്രീഷ്മ അജയഘോഷ്, യുവജന കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, കുമരകം നെല്ല് ഗവേഷണകേന്ദ്രം മുന്‍ ഡയറക്ടര്‍ കെ. ജി. പദ്മകുമാര്‍, യുവജന കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ സി. ശ്യാം കുമാര്‍, അസ്ലം ഷാ, ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് രവി പാലത്തിങ്കല്‍, യൂത്ത് കോഓഡിനേറ്റര്‍മാരായ ബി. ബിനോയ്, ശ്രീലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close