THRISSUR

നൂറു ദിനം നൂറു പരിപാടികള്‍; ജീവധാര സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ക്ക് തുടക്കമായി

മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ ജീവധാരയുടെ രണ്ടാം ഘട്ടമായി സ്‌ക്രീനിംഗ് ടെസ്റ്റിന് ആനന്ദപുരം 2, 3 വാര്‍ഡുകളില്‍ തുടക്കമായി. നൂറു ദിനം 100 പരിപാടികളുടെ ഭാഗമായി ആനന്ദപുരം സി.എച്ച്.സിയില്‍ നടന്ന സ്‌ക്രീനിംഗ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

ജീവധാര പദ്ധതിയുടെ ആദ്യഘട്ടമായി സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച് സര്‍വ്വേയില്‍ കണ്ടെത്തിയവര്‍ക്കുള്ള സ്‌ക്രീനിംഗ് ക്യാമ്പുകള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. അമ്പതോളം പേരുടെ സ്‌ക്രീനിങ്ങ് പൂര്‍ത്തിയായി. ചികിത്സാ രീതികള്‍ അവലംബിക്കുകയാണ് ജീവധാരയുടെ 3-ാം ഘട്ടത്തില്‍ വിഭാവനം ചെയ്തത്. ഇന്ന് (ഡിസംബര്‍19) ഒന്ന്, പതിനേഴ് വാര്‍ഡുകളില്‍ ജീവധാര ടെസ്റ്റുകള്‍ നടക്കും.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ടന്റ് ഡോ. ശ്രീവത്സന്‍, പഞ്ചായത്തംഗം എ.എസ്. സുനില്‍ കുമാര്‍, വാര്‍ഡ് അംഗം നിജി വത്സന്‍, എച്ച്.ഐ ഷാജി എന്‍.എ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൊച്ചുറാണി തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close