THRISSUR

നീന്തൽ പരിശീലനം ആരംഭിച്ചു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എസ് മോഹനൻ ഉദ്ഘാടനം നിർവഹിച്ചു.

തുടർച്ചയായ ഏഴ് വർഷങ്ങളിലായി പോഴങ്കാവ് പഞ്ചായത്ത് കുളത്തിലാണ് പരിശീലനം നൽകുന്നത്. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം 100 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകും. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിശീലനത്തിനു ശേഷം സർട്ടിഫിക്കറ്റ് വിതരണവും നടത്തും.

വികസനകാര്യം ചെയർമാൻ കെ എ അയൂബ് അധ്യക്ഷനായി. വാർഡ് മെമ്പർമാരായ കെ ആർ രാജേഷ്, ഇബ്രാഹിം കുട്ടി, ടി എസ് ശീതൾ, ജിബിമോൾ, സി എസ് സുബീഷ്, എംഇഎസ് എച്ച് എസ് എസ് കായിക അധ്യാപകൻ റഷീദ്, നീന്തൽ പരിശീലകൻ ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close