Alappuzha

സിദ്ധദിനാചരണം: ജില്ലാതല ഉദ്ഘാടനം നാളെ

ആലപ്പുഴ: ഏഴാമത് ദേശീയ സിദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ( ജനുവരി 10) എ. എം. ആരിഫ് എം.പി. നിര്‍വഹിക്കും. കൊമ്മാടിയിലെ യുവജന വായനശാല ആന്‍ഡ് നിശ പാഠശാലയില്‍ നടക്കുന്ന ചടങ്ങില്‍ പി. പി  ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഭാരതീയ ചികിത്സ വകുപ്പ്, നാഷണല്‍ ആയുഷ്മിഷന്‍, സിദ്ധ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദിനാചരണത്തോനുബന്ധിച്ച് സൗജന്യ സിദ്ധ്യ മെഡിക്കല്‍ ക്യാമ്പ്, സൗജന്യ ഔഷധ സസ്യവിതരണം, സിദ്ധ പോസ്റ്റര്‍ പ്രദര്‍ശനം, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. സിദ്ധ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.കെ ജയമ്മ നിര്‍വഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close