Kottayam

മുട്ടക്കോഴി-ആടുവളർത്തൽ സൗജന്യ പരിശീലനം

കോട്ടയം: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയുടെ പരിശീലന കേന്ദ്രത്തിൽ കർഷകർക്കായി മുട്ടക്കോഴി വളർത്തൽ, ആട് വളർത്തൽ എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നു. ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ മുട്ടക്കോഴി വളർത്തലിലും ഫെബ്രുവരി 21, 22 തീയതികളിൽ ആടു വളർത്തലിലുമാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുളളവർ മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. 8590798131 മൊബൈൽ നമ്പരിലെ വാട്സ്ആപ്പ് മുഖേന പേര് രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് ഫോൺ: 0479 2457778.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close