THRISSUR

ഇറിഗേഷൻ ബണ്ട് റോഡ് സജ്ജമായി

അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്നിലെ ഇറിഗേഷൻ ബണ്ട് റോഡ് സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ പ്രത്യേക വികസനഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.

അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ അധ്യാക്ഷനായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് സുജിത്ത് പി എസ്, ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ഷഫീർ പി എ, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മേനക ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ മിനി ചന്ദ്രൻ, മിൽന സ്മിത്ത്, രഞ്ജിത്ത് കുമാർ, ജീന നന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close