THRISSUR

അണ്ടത്തോട് ഗവ.സ്കൂളിന് പുതുവർഷ സമ്മാനം കെട്ടിട നിർമ്മാണോദ്ഘാടനം നടത്തി

അണ്ടത്തോട് ഗവ.എൽ പി വിദ്യാലയത്തിന് സ്വന്തമായി കെട്ടിടം വരുന്നു. എൻ കെ അക്ബർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യത്തോടെ സ്കൂൾ കെട്ടിടം നിർമ്മിക്കുക. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം  എൻ കെ അക്ബർ എം എൽ എ നിർവ്വഹിച്ചു. 

വിദ്യാലയത്തിന് സ്വന്തമായി കെട്ടിടമെന്ന എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് 32.7 സെൻറ് സ്ഥലം കൂടി ഏറ്റെടുത്ത് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്  മാതൃകയായിരുന്നു. 25.17 ലക്ഷം രൂപയാണ് പഞ്ചായത്ത് വിദ്യാലയത്തിന് സ്ഥലം ഏറ്റെടുക്കാനായി   വിനിയോഗിച്ചത്. മുൻ പഞ്ചായത്ത് ഭരണ സമിതിയുട നേതൃത്വത്തിൽ വിദ്യാലയത്തിന് 20 സെന്റ് സ്ഥലം നേരത്തെ സൗജന്യമായി ലഭിച്ചിരുന്നു. 

150  വർഷത്തിലധികം പഴക്കമുള്ള ഈ വിദ്യാലയമാണ് അണ്ടത്തോട് ഗവ.എൽ പി സ്കൂൾ. തീരദേശ മേഖലയിലെ സാധാരണക്കാരായ  വിദ്യാർത്ഥികളുടെ ഏക ആശ്രയവും തീരദേശ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയവും കൂടിയാണിത്. 230 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. കാലങ്ങളായി വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. എന്നാൽ ആ കെട്ടിടം തീരദേശ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റേണ്ടി ഇപ്പോൾ അണ്ടത്തോട് മഹല്ലിന്റെ മദ്രസ്സയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റഹീം വീട്ടിപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദുണ്ണി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മൂസ ആലത്തയിൽ, പ്രേമ സിദ്ധാർത്ഥൻ, വാർഡ് മെമ്പർ ബുഷറ നൗഷാദ്, ചാവക്കാട് എ ഇ ഒ  രവീന്ദ്രൻ , പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close