Kozhikode

ഊട്ടുകുളം – പുളിക്കും പറമ്പത്ത് താഴം റോഡ് ഉദ്ഘാടനം ചെയ്തു 

ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഊട്ടുകുളം – പുളിക്കും പറമ്പത്ത് താഴം റോഡിന്റെ ഉദ്ഘാടനം വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങളാണ് ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം റോഡ് നിർമ്മാണത്തിന് മാത്രമായി 86 ലക്ഷം രൂപയാണ് എം എൽ എ ഫണ്ടിൽ നിന്ന് വിനിയോഗിച്ചതെന്നും മന്ത്രി പറഞ്ഞു. 15 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി  പുതിയോത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന ചെറുവത്ത്, മെമ്പർ സബിത ഫിദൽ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
വാർഡ് മെമ്പർ പി ദിനേശൻ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ ഒ വി സിബി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close