THRISSUR

സ്‌നേഹിത@സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി

നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി നടത്തുന്ന സ്‌നേഹിത@സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നന്തിക്കര ഗവ. ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം.കെ അശോകന്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹിത@സ്‌കൂള്‍ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലാ സര്‍വീസ് പ്രൊവൈഡര്‍ നീനാ മരിയ ക്ലാസ് നയിച്ചു. 

പ്രധാന അധ്യാപിക ബീന സി. ജേക്കബ്, വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ മഞ്ജു കെ. മാത്യു, എസ് എം സി ചെയര്‍മാന്‍ സി.വി വിമല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close