Thiruvananthapuram

ഉറവതേടി’ നീർച്ചാലുകളെ അടയാളപ്പെടുത്താൻ ഡിജിറ്റൽ മാപ്പിങ്

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി, ഹരിതകേരള മിഷൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നടപ്പാക്കുന്ന ഉറവതേടി  ഡിജിറ്റൽ മാപ്പിങ് പരിപാടിക്ക് തുടക്കമായി. ജി.ഐ.എസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉറവകളും നീർച്ചാലുകളും അടയാളപ്പെടുത്തുന്ന പരിപാടിയുടെ ഉദ്ഘാടനം നഗരൂർ ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ സൈമ.എസ് നിർവഹിച്ചു. ശ്രീ ശങ്കര വിദ്യാപീഠത്തിലെ എൻ.എസ്.എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്.  

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ജലബജറ്റ് പൂർത്തിയാക്കിയ കിളിമാനൂർ ബ്ലോക്കിലെ കരവാരം, പുളിമാത്ത് ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ മാപ്പിങ് പ്രവർത്തനം നടക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ അഗ്രിക്കൾച്ചർ എഞ്ചിനീയർമാർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും, സർവ്വേയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.  

നവകേരള കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ അശോക് അധ്യക്ഷനായിരുന്നു. തൊഴിലുറപ്പ് ജില്ലാ എഞ്ചിനീയർ ദിനേശ് പപ്പൻ, നവകേരളം റിസോഴ്‌സ് പേഴ്‌സൺ പ്രവീൺ, ശ്രീ ശങ്കര വിദ്യാപീഠം പ്രിൻസിപ്പൽ ഡോ.എസ്.ജോയ് എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close