Alappuzha

അക്ഷരകൈരളി മാസിക വരിക്കാരാകാം

ആലപ്പുഴ: സംസ്ഥാന സാക്ഷരതാ മിഷൻ മുഖമാസികയായ ‘അക്ഷരകൈരളി’ യുടെ പ്രചരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ആർ. റിയാസ്, പി. അഞ്ജു, സാക്ഷരതാ മിഷൻ ജില്ല കോ-ഓഡിനേറ്റർ കെ.വി. രതീഷ് എന്നിവർ സന്നിഹിതരായി. 150 രൂപയാണ് മാസികയുടെ വാർഷിക വരിസംഖ്യ. സാക്ഷരതാ മിഷൻ ജില്ലാ ഓഫീസ്, പഞ്ചായത്ത്, നഗരസഭകളിലെ സാക്ഷരതാ പ്രേരക്മാരുമാർ എന്നിവർ വഴി മാസികയുടെ വരിക്കാരാകാമെന്ന് ജില്ല കോർഡിനേറ്റർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close