THRISSUR

ശിശുദിനം: ജില്ലയിൽ  സമുചിതമായി ആഘോഷിച്ചു

അയ്യായിരത്തിലധികം കുട്ടികൾ പങ്കെടുത്ത വർണ്ണശബളമായ ശിശുദിന റാലിയോടെ ജില്ലയിലും ശിശുദിനം സമുചിതമായി ആഘോഷിച്ചു. സിഎംഎസ് സ്കൂളിൽ നിന്ന് ആരംഭിച്ച ശിശുദിന റാലി മേയർ എം കെ വർഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി ആരാധ്യ പ്രതാപ് നയിച്ച ശിശുദിന റാലി തൃശ്ശൂർ കേരള സംഗീത നാടക അക്കാദമി റീജണൽ തിയേറ്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ സ്വീകരിച്ചു. ജില്ലാ കളക്ടർ ഹരിത വി കുമാർ ശിശുദിന സന്ദേശം നൽകി.ജില്ലാ ഭരണകൂടം, ജില്ലാ ശിശുക്ഷേമ സമിതി, തൃശൂർ കോർപ്പറേഷൻ ജില്ലാ പഞ്ചായത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിലാണ് ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സമ്മേളനത്തിൽ കുട്ടികളുടെ സ്പീക്കർ മിൻസാ മാർട്ടിൻ സ്വാഗതം പറഞ്ഞു.കുട്ടികളുടെ പ്രസിഡന്റ് സി യു മാളവിക അധ്യക്ഷത വഹിച്ച സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ആരാധ്യ പ്രതാപ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി വി മദനമോഹനൻ, ജില്ലാ ശിശുക്ഷേമ സമിതിയുടെ വൈസ് പ്രസിഡണ്ട് മാരായ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷൻ ജനറൽ പി എൻ അയന, എം എൻ സുധാകരൻ മാസ്റ്റർ ,സെക്രട്ടറി ചെല്ലപ്പൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം എം കെ പശുപതി മാസ്റ്റർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ ബാലകൃഷ്ണൻ, പി ജെ ബിജു, ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങളായ ഡോ. പി ഭാനുമതി, ഡോ. ഉഷ, പി കെ വിജയൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി.

Related Articles

Back to top button
Close